സീരിയൽ നടിക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; മലയാളി യുവാവ് ബംഗളൂരുവിൽ പിടിയിൽ

കന്നട സീരിയൽ നടിക്ക് അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച യുവാവിനെയാണ് ബംഗളൂരുവിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ കെ മോന്‍ ആണ് പിടിയിലായത്. തെലുങ്ക്, കന്നഡ സീരിയല്‍ നടിയായ 41കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബംഗലൂരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ഡെലിവറി മാനേജര്‍ ആയി ജോലി ചെയുകയായിരുന്നു നവീന്‍. നിരവധി തവണ ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചു. താക്കീത് നല്‍കിയിട്ടും ഇത് ആവർത്തിക്കുകയായിരുന്നു എന്നാണ് വിവരം. ഫെയ്‌സ്ബുക്ക് വഴി ഇയാൾ മൂന്നു മാസം മുമ്പാണ് നടിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്.
റിക്വസ്റ്റ് സ്വീകരിച്ചതോടെയാണ് നിരന്തരം ശല്യം ആരംഭിച്ചത്. തുടര്‍ന്ന് നടി ഇയാളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇതോടെ പുതിയ അക്കൗണ്ടുകള്‍ വഴി ഇത് തുടരുകയായിരുന്നു. സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ അടക്കമാണ് ഇയാൾ നടിക്ക് അയച്ചു കൊടുത്തത്. പിന്നീട് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നേരിൽ കണ്ടപ്പോൾ ഇത് ആവർത്തിക്കരുതെന്ന് നടി ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ വീണ്ടും തുടർന്നതോടെയാണ് പരാതി നൽകിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here