SV Motors SV Motors

നടി അപർണ നായരുടെ ആത്മഹത്യ; ഉത്തരവാദി ഭർത്താവെന്ന് അമ്മ

തിരുവനന്തപുരം: സിനിമ-സീരിയൽ താരം അപർണ നായരുടെ ആത്മഹത്യക്കു കാരണം ഭർത്താവെന്നാരോപിച്ച് നടിയുടെ അമ്മ. ഭർത്താവ് സഞ്ജിത്ത്‌ മാനസികമായി പീഡിപ്പിച്ചിരുന്നതായി മകൾ പറഞ്ഞിരുന്നെന്നാണ് അപർണയുടെ അമ്മ വെളിപ്പെടുത്തിയത്. മരിക്കുന്നതിന് തൊട്ടുമുൻപ് അമ്മയെ വീഡിയോകോൾ വിളിച്ച് താൻ പോവുകയാണെന്ന് അപർണ പറഞ്ഞിരുന്നു. സഞ്ജിത്തിനെ ഇക്കാര്യം അറിയിച്ചപ്പോൾ അവൾ പോയി ചാകട്ടെ എന്ന് പറഞ്ഞ് അവഗണിച്ചതായാണ് ആരോപണം. ഇളയ മകളുമായി പുറത്തിരിക്കുകയായിരുന്ന അപർണയുടെ ഭർത്താവ് ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് മുറിയിൽ കയറിയത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുനെന്നും അമ്മ ബീന പറഞ്ഞു.

മരിച്ച ദിവസം രാവിലെ വീട്ടിൽ എത്തിയ അപർണ വളരെ സന്തോഷവതിയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഭർത്താവുമായി മകൾക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്നും എന്തോ പ്രശ്നമുണ്ടായി കാണും. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അവർക്ക് രണ്ടുപേർക്കും മാത്രമേ അറിയുകയുള്ളൂ. സഞ്ജിത്ത്‌ കാരണം ഒരുപാട് വിഷമം മകൾ അനുഭവിച്ചിരുന്നുവെന്നാണ് അപർണയുടെ അമ്മ പറഞ്ഞത്.

വ്യാഴാഴ്ച രാത്രി കരമന തളിയലിലെ വീട്ടിൽ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് അപർണ നായരെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഘതീർത്ഥം, അച്ചായൻസ്, മുദ്ദ്ഗൗ, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലും ചന്ദനമ, ആത്മസഖി, തുടങ്ങിയ, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top