ലൈംഗികാരോപണം നേരിട്ട എന്‍വി വൈശാഖനോട് പാര്‍ട്ടി ക്ഷമിച്ചു; പ്രമോഷന്‍ നല്‍കി സിപിഎം ഏര്യാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തി

ലൈംഗികാരോപണത്തെ തുടര്‍ന്ന് സിപിഎം നടപടിയെടുത്ത ഡിവൈഎഫ്ഐ തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എന്‍വി വൈശാഖനെ ഏര്യാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തി സിപിഎം. കൊടകര ഏര്യാകമ്മറ്റിയിലാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉള്‍പ്പെടുത്തിയത്. അച്ചടക്കനടപടിയുടെ പേരില്‍ ഒരു വര്‍ഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും പാര്‍ട്ടി വേദികളില്‍ വൈശാഖനെ പങ്കെടുപ്പിച്ചിരുന്നില്ല. പാര്‍ട്ടിയിലേക്ക് സജീവമായി തിരിച്ചെത്തിക്കാന്‍ തീരുമാനിച്ച സമയത്ത് മറ്റൊരു പരാതിയും വൈശാഖന് എതിരെ ഉയര്‍ന്നു ഇതോടെയാണ് തീരുമാനം വൈകിയത്. അടുത്ത കാലത്തായി വൈശാഖന്‍ പാര്‍ട്ടി പരിപാടികളില്‍ സജീയവമായി രംഗത്ത് എത്തിയിരുന്നു,.

പാര്‍ട്ടിയുടെ മുഖമായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ സമയത്താണ് വൈശാഖനെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതി പാര്‍ട്ടിക്ക് ലഭിച്ചത്. ഇതോടെ വൈശാഖനെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പിന്നാലെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഎം തീരുമാനിക്കുക ആയിരുന്നു. ഇതുകൂടാതെ പാറമടയ്ക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ കൂടി വന്നതോടെയാണ് പാര്‍ട്ടി തീരുമാനം വൈകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top