മാങ്കൂട്ടത്തലിന്റെ ഇരകള്‍ ഇനിയും പുറത്തുവരാം; നാണംകെട്ട് പ്രതിരോധിക്കാന്‍ ഇല്ലെന്ന് കോണ്‍ഗ്രസ്; എംഎല്‍എ സ്ഥാനവും തെറിച്ചേക്കും

ലൈംഗിക ആരോപണങ്ങളില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവച്ചേക്കും. കൂടുതല്‍ ഇരകള്‍ പുറത്ത് വരാനുളള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് എംഎല്‍എ സ്ഥാനവും ഒഴിയാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ഇപ്പോഴത്തെ വിവാദങ്ങളില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന്. ഇനിയും നാണംകെട്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അടക്കം അറിയിക്കുകയും ചെയ്തിട്ടുണ്ട്. താഴെ തട്ടിലും പ്രവര്‍ത്തകര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിവാദം വളരുന്നത് വലിയ തിരിച്ചടിയാകും എന്നാണ് നേതൃത്വവും വിലയിരുത്തുന്നത്. വോട്ട് ചോദിച്ച് ഒരു വീട്ടിലേക്ക് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടാകും. അതുകൊണ്ട് തന്നെ എംഎല്‍എ സ്ഥാനവും രാജിവച്ച് ശക്തമായ നടപടി എന്ന പ്രചരണത്തിനാണ് നീക്കങ്ങള്‍ നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലും ഇതുസംബന്ധിച്ച് സന്ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ന് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യത്തില്‍ സൂചന നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നുളള രാജി നടപടികളുടെ തുടക്കമായി കണ്ടാല്‍ മതിയെന്നാണ് സതീശന്‍ പറഞ്ഞത്. ആരോപണങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണത്തില്‍ ശക്തമായ നടപടി മുഖം നോക്കാതെ ഉണ്ടാകും. അതില്‍ ഒരു സംശവും വേണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
തന്റെ വിശ്വസ്തനെ കൈവിട്ടു കഴിഞ്ഞു എന്ന സന്ദേശം തന്നെയാണ് സതീശന്‍ നല്‍കിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇതുവരേയും പോലീസില്‍ പരാതി നല്‍കാനോ പരസ്യമായി ആരോപണം ഉന്നയിക്കാനോ ഇരകളാരും രംഗത്ത് എത്തിയിട്ടില്ല. ഏത് നിമിഷവും അത്തരമൊരു നീക്കം ഉണ്ടാകും എന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നുണ്ട്. അതിനുമുമ്പ് തന്നെ രാജിവച്ച് വിവാദം തണുപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here