പട്ടാപ്പകൽ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; വായിൽ തുണി തിരുകി, കയ്യിൽ ടേപ്പ് ഒട്ടിച്ച് ഒരുക്കം… പ്രതി പിടിയിൽ

ഡെൻ്റൽ ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

ക്ലിനിക്കിൽ ആരുമില്ലാത്ത സമയത്താണ് പ്രതി എത്തിയത്. ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം ഇയാളുടെ പക്കൽ ഉണ്ടായിരുന്ന ടേപ്പ് കൈയിൽ ചുറ്റി കീഴ്പ്പെടുത്താൻ ആയിരുന്നു ശ്രമം.

ഇതിനിടെ കുതറിയോടിയ ഡോക്ടർ ബഹളം വച്ച് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top