പീഡനക്കേസിൽ ഹൈക്കോടതി ജീവനക്കാരൻ പിടിയിൽ; ബലാത്സംഗത്തിനിരയായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി
September 26, 2025 5:27 PM

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ. 50 വയസ്സുള്ള ഹരീഷാണ് പിടിയിലായത്. കാക്കനാട് ടിവി സെന്ററിന് സമീപമുള്ള ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇൻഫോപാർക്ക് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്
ഹൈക്കോടതിയിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആണ് പ്രതി. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here