24 കാരിയെ പീഡിപ്പിച്ച കോട്ടയം മുൻ ഡിഎംഒ അറസ്റ്റിൽ; സംഭവം ക്ലിനിക്കിൽ ചികിത്സക്കെത്തിയപ്പോൾ
August 12, 2025 1:33 PM

ലൈംഗികാതിക്രമ കേസിൽ കോട്ടയം മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് അറസ്റ്റിലായത്. 24 കാരിയെ പാലായിലെ ക്ലിനിക്കിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് യുവതി ചികിത്സയ്ക്കായി രാഘവന്റെ ക്ലിനിക്കിൽ എത്തിയത്. ചികിത്സക്ക് ഇടയിലാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഇന്ന് രാവിലെയാണ് രാഘവനെ അറസ്റ്റ് ചെയ്യുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here