ഷാഫിയുടേത് ഇമേജ് തിരിച്ചു പിടിക്കാനുള്ള ഷോ!! മുഖത്ത് കണ്ടത് ചോരയല്ല, ചുമന്ന മഷിയെന്ന് പരിഹസിച്ച് ഇടത് സൈബർ ഹാൻഡിൽസ്

വെള്ളിയാഴ്ച രാത്രി പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക്‌ ഏറ്റ പരിക്ക് വ്യാജമെന്ന പരിഹാസവുമായി സിപിഎം സൈബർ സംഘങ്ങൾ. സ്വന്തം പ്രവർത്തകർ തന്നെ മൂക്ക് ഇടിച്ചു പൊട്ടിച്ചതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട വിവാദത്തോടെ മുഖം നഷ്ടപെട്ട ഷാഫി, ഇമേജ് തിരിച്ചുപിടിക്കാൻ നടത്തുന്ന ഷോ മാത്രമാണെന്നും ആണ് ആക്ഷേപം.

മുഖത്തും വസ്ത്രത്തിലും ഉണ്ടായിരുന്ന ചോര, ചുവന്ന മഷി ആണെന്ന തരത്തിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചാരണം. ഇതിനുമുൻപും കെ.എസ്.യുവിൻ്റെ സമരമുഖത്ത് നിന്നും ചുവന്ന മഷികുപ്പികൾ കിട്ടിയ സംഭവങ്ങളും മറ്റും ചേർത്തുവെച്ചുള്ള കടുത്ത പരിഹാസമാണ് സിപിഎം സൈബർ പോരാളികൾ നടത്തുന്നത്.

അതേസമയം 2003ൽ പാലക്കാട്ട് നടന്ന സിപിഎം സമരത്തിനിടെ പൊലീസിൻ്റെ അടിയേറ്റ് മുൻമന്ത്രി ടി ശിവദാസമേനോൻ്റെ തല പൊട്ടി ചോരയൊലിച്ചപ്പോൾ ആ ചോരയെടുത്ത് തൻ്റെ ഷർട്ടിൽ തേച്ചുപിടിപ്പിച്ച സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസിൻ്റെ കള്ളക്കളി മാധ്യമങ്ങൾ പൊളിച്ച സംഭവവും ഇപ്പോൾ പലരും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ഇന്നലെ ഷാഫിക്ക്‌ പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിലാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതോടെ എംപിക്ക് പരുക്കേറ്റത് പൊലീസിന്‍റെ ലാത്തിചാർജിൽ അല്ലെന്ന സിപിഎമ്മിന്‍റെയും പൊലീസിന്‍റെയും വാദം പൊളിഞ്ഞു. എന്നിട്ടും ട്രോളുകൾക്കും പരിഹാസ പോസ്റ്റുകൾക്കും ഒട്ടും കുറവില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top