ഷാഫി പറമ്പില്‍ എത്തുന്നു; ശിഷ്യന്റെ കൊള്ളരുതായ്മകളെ കുറിച്ച് സംസാരിക്കാന്‍; നടിയും കരുതി ഇരിക്കുക

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഷാഫി പറമ്പില്‍. ഉടന്‍ വടകരയിലെ എംപി ഓഫീസില്‍ മാധ്യമങ്ങളെ കാണും എന്ന് ഷാഫി അറിയിച്ചിട്ടുണ്ട്. വിവാദം ഉയര്‍ന്ന് ദിവസങ്ങളായിട്ടും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു ഷാഫി. എന്നാല്‍ ഒളിച്ചിരുന്നത് അല്ലെന്നും രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ബീഹാറില്‍ ആയിരുന്നു എന്നുമാണ് എംപിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

ALSO READ : സ്ത്രീകൾ രാഹുലിനെയും ഷാഫിയെയും സോഷ്യൽ മീഡിയയിൽ ഡിലീറ്റ് ചെയ്യുന്നു!! മുഖം നഷ്ടപെട്ട് യൂത്ത് ബ്രിഗേഡ്

നിരവധി ലൈംഗിക ആരോപണങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് രാഹുലിനെ എത്തിച്ചത് ഷാഫി പറമ്പില്‍ ആയിരുന്നു. പാലക്കാട് ഒഴിഞ്ഞപ്പോള്‍ അവിടെ മത്സരിപ്പിച്ചതും ഷാഫിയുടെ നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിവാദത്തില്‍ ഷാഫിയുടെ പ്രതികരണം ഏറെ നിർണായകമാണ്.

ALSO READ : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ചാലും ബൈ ഇലക്ഷനുണ്ടാവില്ല; പീരുമേടും അനാഥമായി തുടരും

പ്രീയ ശിഷ്യനെ ഷാഫി തള്ളിപ്പറയുമോ അതോ വികെ ശ്രീകണഠന്‍ മാതൃകയില്‍ പരാതി ഉന്നയിച്ച യുവനടിയെ അപമാനിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നിലവിലെ ആരോപണങ്ങളെല്ലാം ഷാഫിക്ക് നേരത്തെ അറിയാമായിരുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇനിയും വിശദീകരണം നല്‍കാതെ ഒളിച്ചിരുന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ശക്തിപകരും എന്ന വിലയിരുത്തലിലാണ് ഷാഫി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top