മാങ്കൂട്ടത്തെ കൈവിടാതെ ഷാഫി പറമ്പിൽ; പാലക്കാട് എ ഗ്രുപ്പിന്റെ രഹസ്യ യോഗം; അറിഞ്ഞില്ലെന്ന് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിനായി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പിന്റെ രഹസ്യയോഗം നടന്നു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. യോഗത്തിന് ചന്ദ്രന്‍ എത്തിയിരുന്നില്ല .രാഹുലിനെ തള്ളിപ്പറയാൻ പാടില്ലെന്നാണ് യോഗം ചർച്ച ചെയ്തു. എംഎല്‍എയെ മണ്ഡലത്തിൽ നിന്നും ഒഴിവാക്കി നിർത്തേണ്ട സാഹചര്യമില്ല. മണ്ഡലത്തിൽ നിന്ന് എംഎല്‍എ ഏറെ നാൾ വിട്ടുനിന്നാൽ രാഷ്ട്രീയമായി പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യോഗത്തിൽ ചർച്ച ഉയർന്നു.

Also Read : കോണ്‍ഗ്രസില്‍ പുനഃസംഘടന ചര്‍ച്ചകള്‍ വഴിമുട്ടി; സണ്ണി ജോസഫ് സുധാകരനെ പേടിച്ച് ആടികളിക്കുന്നു; പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ്

എന്നാൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോ​ഗത്തിൻ്റെ വിവരങ്ങൾ അറിഞ്ഞില്ലെന്നാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയാണ് പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top