ഡി – യാവോല്‍ സ്‌കോച്ച് വിസ്‌കിക്ക് അന്താരാഷ്ട്ര അവാര്‍ഡ്; ഷാരുഖ് ഖാന്റ സ്വന്തം ബ്രാന്‍ഡ്

ഈ വര്‍ഷം ലോകത്തെ ഏറ്റവും പുതിയ സ്‌കോച്ച് വിസ്‌കിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡ് ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 5350 രൂപ വിലയുള്ള ഈ സ്‌കോച്ച് വിസ്‌കിക്ക് സാന്‍ ഫ്രാന്‍സിസ്‌കോ വേള്‍ഡ് സ്പിരിറ്റ് കോംപറ്റീഷനില്‍ ബെസ്റ്റ് ന്യൂ സ്‌കോച്ച് വിസ്‌കി പുരസ്‌കാരം ലഭിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വമ്പന്‍ ബ്രാന്‍ഡുകളുമായി മത്സരിച്ചാണ് ഇന്ത്യന്‍ ഉടമസ്ഥരുടെ സ്‌കോച്ച് വിസ്‌കി ഈ അപൂര്‍വ നേട്ടം കൊയ്തത്. സായിപ്പിന് ഈ ബ്രാന്‍ഡ് പരുത്ത് ഇഷ്ടമായി എന്നതിന്റെ തെളിവാണി സമ്മാനം.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാനും മകന്‍ ആര്യന്‍ ഖാനും ഉടമകളായ ഡി-യാവോല്‍ വോര്‍ടെക്‌സ് ( D’Yavol Vortex) എന്ന സ്‌കോച്ച് വിസ്‌കിക്കാണ് 2025 ലെ ബെസ്റ്റ് ന്യൂ സ്‌കോച്ച് വിസ്‌കിക്കുള്ള ബഹുമതി ലഭിച്ചത്. 2024ലാണ് ഡി- യാവോല്‍ മാര്‍ക്കറ്റിലിറക്കിയത്. 43.5 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയതാണി വിസ്‌കി. സ്ലാബ് വെഞ്ചേഴ്‌സ് നെതര്‍ലണ്ട് (SLAB Ventures Netherlands) എന്ന കമ്പനിയാണ് ഈ പ്രീമിയം സ് കോച്ച് നിര്‍മ്മിക്കുന്നത്. സ്‌കോച്ച് വിസ്‌കിക്കു പുറമെ ഫാഷന്‍ ബ്രാന്‍ഡ് ഉല്പന്നങ്ങളും സ്ലാബ് വെഞ്ചേഴ്‌സ് പുറത്തിറക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top