ഷാരൂഖ് ഖാന്റെ മന്നത്തിൽ റെയ്ഡ്; പരാതിക്ക് പിന്നിൽ ആക്‌ടിവിസ്റ്റ് സന്തോഷ് ദോണ്ഡകർ

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മുംബയ് ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നവീകരണ ജോലികൾ നടക്കുന്നതിനിടെ വനംവകുപ്പിന്റയും ബ്രിഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷന്റെയും റെയിഡ്. മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ തീരദേശ നിയന്ത്രണ മേഖല നിയമങ്ങളുടെ ലംഘനം സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.

വനംവകുപ്പ്, ബിഎംസി എന്നിവർക്ക് പുറമെ ഫാക്‌ടറി വകുപ്പിലെയും ബിൽഡിംഗ് പ്രൊപ്പോസൽ വകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തിരുന്നു. മന്നത്ത് നവീകരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. നവീകരണങ്ങളുടെ നിയമസാധുതകൾ ആരാഞ്ഞ് സന്തോഷ് ദോണ്ഡകർ എന്ന ആക്‌ടിവിസ്റ്റാണ് പരാതി നൽകിയതെന്നാണ് പുറത്തു വരുന്ന വിവരം.

മന്നത്ത് നവീകരണത്തിനായി കൃത്യമായ അനുമതികൾ തേടിയിട്ടുണ്ടോയെന്നാണ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. അതേസമയം, മന്നത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഉയർന്നിട്ടില്ലെന്നാണ് ഷാരൂഖ് ഖാന്റെ മാനേജർ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top