ഷാരൂഖും ദീപികയും നിയമക്കുരുക്കിൽ; തകരാറുള്ള വാഹനത്തിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ചെന്ന് പരാതി

തകരാറുകൾ രേഖപ്പെടുത്തിയ വാഹത്തിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും, ദീപിക പദുകോണിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഹ്യുണ്ടായ് കമ്പനിയുടെ വാഹത്തിന്റെ പരസ്യത്തിലാണ് അഭിനയിച്ചത്. അഭിനേതാക്കളെ കൂടാതെ വാഹന നിർമാതാക്കൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

1998 മുതൽ ഷാരൂഖ് ഖാൻ ഹ്യുണ്ടായ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ ആണ്. 2023 മുതലാണ് ദീപിക കമ്പനിയുടെ ഭാഗമായത്. കഴിഞ്ഞ വർഷമാണ് രണ്ടുപേരും ഒരുമിച്ച് ഹ്യുണ്ടായിയുടെ പരസ്യത്തിൽ അഭിനയിച്ചത്. ഇതിനെതിരെയാണ് ഭരത്പൂർ സ്വദേശിയായ കീർത്തി സിംഗ് പരാതി നൽകിയത്.

2022ലാണ് കീർത്തി ഹ്യുണ്ടായുടെ അൽകാസർ എസ്‌യുവി വാങ്ങിയത്. ഏകദേശം 24 ലക്ഷം രൂപയാണ് വാഹത്തിനു വേണ്ടി ചിലവാക്കിയത്. എന്നാൽ വാഹനം വാങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ പലതവണ തകരാറുകൾ ഉണ്ടായി. ആക്സിലേറ്ററിനും എൻജിനും ഉൾപ്പെടെയാണ് തകരുകൾ ഉണ്ടായത്. ഈ വാഹനം ഓടിച്ചാൽ കുടുംബത്തിന് വരെ ആപത്താണെന്നും കീർത്തി പറഞ്ഞിരുന്നു.

ഇതിനെതിരെ പലതവണ കമ്പനിക്ക് പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ല.തുടർന്നാണ് നിയമനടി സ്വീകരിക്കാൻ തീരുമാനിച്ചത്. പരാതി കേട്ട ഭരത്പൂർ കോടതിയാണ് മഥുര ഗേറ്റ് പൊലീസിനോട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഷാരൂഖ് ഖാനും, ദീപിക പദുകോണും സംഭവത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top