ബിജെപിയിലേക്കില്ലെന് ശശി തരൂർ; വ്യാഖ്യാനങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ

തൻ്റെ ശബ്ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്ന് ശശി തരൂർ. മോസ്കോയിൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ വ്യത്യാസം അതിർത്തികളിൽ തീരണം. രാജ്യാന്തര തലത്തിലേക്ക് വലിച്ചിഴക്കരുത്. ബിജെപിയുടെ വിദേശനയമെന്നോ, കോൺഗ്രസിൻ്റെ വിദേശനയമെന്നോ ഇല്ല, രാജ്യത്തിന് ഒരൊറ്റ നയമേയുള്ളൂ, അത് ഇന്ത്യയുടെ വിദേശ നയമാണെന്നും തരൂർ പറഞ്ഞു.

മോദിയെ പുകഴ്ത്തി തരൂർ എഴുതിയ ലേഖനത്തിനെതിരെ കോൺഗ്രസിൽ അമർഷം പുകയുമ്പോഴാണ് മോസ്കോയിൽ നിന്നുള്ള വിശദീകരണം. തൻ്റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും തരൂർ പറയുന്നു.

Also Read: നേതൃത്വത്തോട് കലഹം തുടർന്ന് തരൂർ; ഖാർഗെക്കെതിരെയും പരിഹാസം

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശ സന്ദർശനം നടത്തിയ സർവകക്ഷി സംഘത്തിൻ്റെ യാത്രയുടെ വിജയത്തെ കുറിച്ചാണ് താൻ ലേഖനത്തിൽ പരാമർശിച്ചത്. എല്ലാ പാർട്ടികളും രാഷ്ട്രീയ അഭിപ്രായം മാറ്റിവച്ച് ഐക്യത്തോടെ ഇന്ത്യയുടെ ശബ്ദം ഉയർത്തിയെന്നാണ് ലേഖനത്തിലൂടെ വിവരിച്ചത് എന്നും ശശി തരൂർ വിശദീകരിച്ചു. ആവർത്തിച്ചുള്ള മോദിസ്തുതികളിൽ സഹികെട്ട അവസ്ഥയിലാണ് കോൺഗ്രസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top