ഇന്ത്യ ചൈന ഭായ് ഭായ്; കൈകൊടുത്ത് മോദിയും ഷി ജിന്‍പിങ്ങും

ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടി. ആനയും വ്യാളിയും തമ്മിലുള്ള സൗഹൃദം പരമ പ്രാധാന്യമെന്ന് ഷി ജിന്‍പിങ്. ഇന്ത്യയും ചൈനയും ശത്രുക്കളല്ലെന്നും ഇരു രാജ്യങ്ങളും വികസന പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാർ തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.
സുപ്രധാനമായ പല തീരുമാനങ്ങളും ചർച്ചയിൽ ഉണ്ടായി. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇന്ത്യക്കുമേൽ അമേരിക്ക അമിത തീരുവ ഈടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനത്തിന് വലിയ പ്രാധാന്യമാണുള്ളത്. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും ഉറപ്പാക്കാൻ രണ്ട് ഏഷ്യൻ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം, അതിർത്തി പ്രശ്നം മൊത്തത്തിലുള്ള ചൈന-ഇന്ത്യ ബന്ധങ്ങളെ ബാധിക്കരുതെന്നും ഷി ജിന്‍പിങ് പറഞ്ഞു.
Also Read : ഇന്ത്യക്കും ചൈനക്കും ട്രംപിന്റെ പണി വരുന്നു; അമേരിക്കയെ സമ്പന്നമാക്കാന്‍ ചുമത്തുക ഉയര്‍ന്ന നികുതി
ഇന്ത്യ ചൈനയും,തമ്മിലുള്ള പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോദിയുടെ സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടിട്ട് 75 വർഷവുമായെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. അടുത്ത വർഷം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here