ഷെയർ മാർക്കറ്റ് ട്രേഡിംഗ് തട്ടിപ്പിലെ പ്രധാന കണ്ണികൾ പിടിയിൽ; തട്ടിയത് കോടികൾ; പ്രതികൾ നൽകിയത് സ്വപ്‌ന വാഗ്ദാനങ്ങൾ

ഓഹരി വ്യാപാരത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്‌ത്‌ യുവാക്കൾ തട്ടിയെടുത്തത് 15 ലക്ഷം രൂപ. തട്ടിപ്പിലെ പ്രധാന കണ്ണികളായ തിരുവനന്തപുരം സ്വദേശികൾ സൂരജ് എബ്രഹാം, സുല്‍ഫിക്കർ എന്നിവരാണ് പോലീസ് പിടിയിലായത്. 2024 മുതൽ മലപ്പുറം മക്കരപ്പറമ്പ് സ്വദേശിയിൽ നിന്നും പലതവണയായി വാട്‌സ്ആപ്പ് മുഖേന ബന്ധപെട്ട് ബാങ്ക് വഴി 15 ലക്ഷം ഇവർ കൈക്കലാക്കിയിരുന്നു. കേരളത്തില്‍ മാത്രം മൂന്ന് കോടിയിലധികം രൂപ പ്രതികൾ തട്ടിയെടുത്തതായി പോലീസ് പറയുന്നു. തിരുവനന്തപുരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.

Also Read : ബലാത്സംഗക്കേസില്‍ ഒളിവിലുള്ള റാപ്പര്‍ വേടനെ വാനോളം പ്രശംസിച്ച് മന്ത്രി കേളു; ഒതുക്കാനുള്ള ശ്രമമെന്ന് ആരോപണം

ട്രേഡിംഗിൽ നിന്നും ലഭിച്ച ലാഭം കൊടുക്കുകയോ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇരുവരും ചേർന്ന് കരമനയില്‍ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്.
ഇതിനു പിന്നിൽ വലിയൊരു സംഘമുണ്ടെന്നും പോലീസ് കണ്ടെത്തി. സ്‌ഥാപനം പരിശോധിച്ചപ്പോൾ 200 ഓളം സിം കാർഡും 70 ഓളം എടിഎം കാർഡുകൾ, ബാങ്ക് പാസ് ബുക്കുകൾ, ചെക്ക് ബുക്കുകൾ, യു പി ഐ ഇടപാടിനായുള്ള ക്യു ആർ കോഡ് സ്‌കാനറുകൾ, പണം എണ്ണുന്നതിനുള്ള മെഷീനുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Also Read : ചതിച്ചത് സർക്കാരോ? കരാര്‍ ലംഘനം നടത്തിയത് കേരളമെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ

കേരളത്തിന്റെ മറ്റ് ജില്ലകളിലും ഇവർക്കെതിരെ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. വൻ ആസൂത്രണമാണ് തട്ടിപ്പിനായി ഇവർ നടത്തിയിരുന്നത്.സുഹൃത്തുക്കളുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. പണം നൽകുന്നവരുടെ എ ടി എം കാർഡ് ഉള്‍പ്പെടെ കൈക്കലാക്കിയ ശേഷം പ്രതിഫലമായി 3000 രൂപ വരെ നല്‍കും. പണം പിൻവലിക്കുമ്പോള്‍ മെസേജ് ചെല്ലാതിരിക്കാൻ അക്കൗണ്ട് തുറക്കുമ്പോള്‍ കൊടുക്കുന്ന മൊബൈല്‍ നമ്പർ ഇവർ മാറ്റും. ഏറെ നാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഈ സംഘം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top