ശ്വാസം മുട്ടി നില്‍ക്കേണ്ട; ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കൂ; ശശി തരൂരിന് പുറത്തേക്കുള്ള വഴികാട്ടി കെ മുരളീധരന്‍

മോദി സ്തുതിയും കോണ്‍ഗ്രസ് വിമര്‍ശനവും നിരന്തരം ഉന്നയിക്കുന്ന ശശി തരൂരിന് വേണമെങ്കില്‍ കോണ്‍ഗ്രസിന് പുറത്തേക്ക് പോകാമെന്ന് കെ മുരളീധരന്‍. കേരളത്തിലെ നേതാക്കള്‍ ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിച്ച് മുന്നോട്ടു പോകുന്നതിന് ഇടയിലാണ് ശക്തമായ പ്രതികരണം കെ മുരളീധരനില്‍ നിന്നുണ്ടാകുന്നത്. അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതോടെ കളം മാറുകയാണ്.
ശശി തരൂര്‍ ഏത് പാര്‍ട്ടിയാണെന്ന് അദ്ദേഹം തന്നെ തീരുമാനിക്കണം എന്ന് പറഞ്ഞാണ് മുരളീധരന്‍ വിമര്‍ശനം തുടങ്ങിയത്. കോണ്‍ഗ്രസിനുള്ളില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കില്‍, സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കണം. കോണ്‍ഗ്രസ് നേതാക്കളെ ഒഴികെ മറ്റെല്ലാവരേയും പുകഴ്ത്തുകയാണ് തരൂര്‍ ചെയ്യുന്നത്. അതിന്റെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
തരൂരിന് മുന്നില്‍ രണ്ട് വഴികളുണ്ട്. ഒന്നുകില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുക. അല്ലെങ്കില്‍ പാര്‍ട്ടിവിട്ട് പുറത്തുപോകുക. ഇതാണ് സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് പറയാനുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here