വിശ്വപൗരന്റെ പ്രത്യേക തരം പരിഭവം; നിലമ്പൂരിലേക്ക് ആരും വിളിച്ചില്ലെന്ന് തരൂർ ; കല്യാണമൊന്നും നടക്കുന്നില്ലെന്ന് ഉണ്ണിത്താൻ

നിലമ്പൂരിൽ പോളിങ് കനക്കുമ്പോൾ കോൺഗ്രസിൽ തർക്കങ്ങൾ മുറുകുകയാണ്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ നിലമ്പൂരിൽ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ താരമുഖമായ ശശി തരൂരിനെ നിലമ്പൂരിൽ കാണാനേ ഇല്ലായിരുന്നു

പോളിങ് ദിനത്തിൽ തന്നെ തൻ്റെ അനിഷ്ടം തുറന്ന് പറഞ്ഞ് തരൂർ പാർട്ടിയെ സമ്മർദ്ദത്തിലാക്കുകയാണ്. തന്നെ ആരും പ്രചരണത്തിന് വിളിച്ചിട്ടില്ല. അതുകൊണ്ടാണ് നിലമ്പൂരിലേക്ക് എത്താതിരുന്നത്. ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തോട് വലി അഭിപ്രായവ്യത്യാസമുണ്ട്. വോട്ടെടുപ്പിന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും തരൂർ പറയുകയുണ്ടായി.

ശശി തരൂരിൻ്റെ ഈ നിലപാടിന് കാസർകോട് എംപി രാജ് മോഹനൻ ഉണ്ണിത്താൻ കടുത്ത ഭാഷയിലാണ് മറുപടി പറഞ്ഞത്. ക്ഷണിച്ചു വരുത്താൻ നിലമ്പൂരിൽ കല്യാണം ഒന്നും നടക്കുന്നില്ല എന്നും കുറെ നാളായി തരൂരിന്റെ കൂറ് മോദിയോടും ശരീരം കോൺഗ്രസിലുമാണെന്നും രാജ് മോഹനൻ ഉണ്ണിത്താൻ വിമർശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top