തരൂരിന് മേൽ കോൺഗ്രസിന് പിടിയില്ല; ലീഗിന് കടുത്ത അതൃപ്തി

അടുത്തകാലത്തായി കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിന് വീണ്ടും തിരിച്ചടി. മുസ്ലിംലീഗിന് തരൂരിന്റെ പ്രവർത്തികളിൽ കടുത്ത അതൃപ്‌തി. പല ഘട്ടങ്ങളിലും തരൂരിനെ പിന്തുണച്ചിരുന്ന ലീഗ് ഇപ്പോൾ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്.
യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെ തള്ളി കൊണ്ടുള്ള തരൂരിന്റെ പ്രവർത്തനങ്ങളാണ് ലീഗിന്റെ അപ്രീതിക്ക് ഇടയുണ്ടാക്കിയത്. സോണിയ ഗാന്ധിയുടെ നിലപാടിനെ തള്ളിക്കൊണ്ട് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർമാർ സംഘടിപ്പിച്ച വിരുന്നിൽ തരൂർ പങ്കെടുത്തതാണ് ഏറ്റവും ഒടുവിൽ ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിന് തരൂരിന്റെ മേൽ യാതൊരുവിധ നിന്ത്രണവുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ വാദം. ശശി തരൂരിന്റെ ചില പ്രവൃത്തികളില്‍ മുസ്ലീം ലീഗിന് കടുത്ത വിയോജിപ്പുണ്ട്. കുറച്ചുകാലമായി തരൂർ ഇതു തുടരുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാനിന്നും പിഎംഎ സലാം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയുന്നു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകുന്നത് തടയാന്‍ സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചപ്പോള്‍ ലീഗ് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here