കോൺഗ്രസ്സിന് തലവേദനയായി വീണ്ടും തരൂർ; ആരോപണങ്ങൾ ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ!!

ബിജെപി അനുകൂല നിലപാടുകൾക്കും മോദിസ്തുതിക്കും പിന്നാലെ കോൺഗ്രസിനെതിരെ പുതിയ ആരോപങ്ങളുമായി ശശി തരൂർ. കോൺഗ്രസിനകത്ത് നിന്നുകൊണ്ട് സംഘടനക്കെതിരായി ശശി തരൂർ നടത്തുന്ന പ്രസ്താവനകൾ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. കേരള നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയർത്തി കൊണ്ടിരുന്ന തരൂർ ഇപ്പോൾ ഒരു പടികൂടി കടന്നുകൊണ്ട് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കും മകൻ സഞ്ജയ് ഗാന്ധിക്കുമെതിരെ ആരോപണങ്ങൾ ഉയർത്തിയിരിക്കുകയാണ്.

ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തി കൊണ്ടാണ് തരൂർ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ദിര ഗാന്ധിയുടെ കാർക്കശ്യ മനോഭാവം പൊതുജീവിതത്തെ ദുസ്സഹമാക്കി. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥക്കെ കഴിയൂ എന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിയെന്നും പ്രോജെക്ട് സിൻഡിക്കറ്റിന് വേണ്ടിയെഴുതിയ ലേഖനത്തിൽ ശശി തരൂർ പറയുന്നു.

Also Read : നേതൃത്വത്തോട് കലഹം തുടർന്ന് തരൂർ; ഖാർഗെക്കെതിരെയും പരിഹാസം

ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിക്കെതിരേയും തരൂർ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായിരുന്നു. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും, പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും, അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

Also Read : നിലപാടിലുറച്ച് ശശി തരൂർ; ‘കേന്ദ്രം നന്നായി ചെയ്താൽ പിന്തുണക്കും, ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ’

നെഹ്‌റു കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുമ്പോളും ഇന്നത്തെ ഇന്ത്യൻ ഭരണ സംവിധാനത്തെ തരൂർ പ്രശംസിക്കുന്നുണ്ട്. 1975ലെ ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസവും അഭിവൃദ്ധിയുമുള്ള ശക്തമായ ജനാധിപത്യ രാജ്യമാണ് ഇന്നത്തേത് എന്ന് പറഞ്ഞ് കൊണ്ട് നിലവിലെ ഭരണകൂടത്തെ തരൂർ പരോക്ഷമായി പ്രശംസിക്കുന്നുമുണ്ട്.

അടിയന്തരാവസ്ഥയെ ഇന്ത്യൻ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളണം എന്ന് പറഞ്ഞ് കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ശശി തരൂരിന്റെ ലേഖനം വായിച്ചിരുന്നെന്നും തനിക്ക് തന്റേതായ അഭിപ്രായം ഉണ്ട്, പക്ഷേ ഞാൻ പറയില്ല എന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞത്. കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗത്തിന്റെ നടപടികളെ കുറിച്ച് അഭിപ്രായം പറയേണ്ടത് ദേശീയ നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top