കോൺഗ്രസ് യോഗം ബഹിഷ്കരിച്ച് തരൂർ; അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നുവെന്ന് എംപി

കോൺഗ്രസിന് വീണ്ടും പണി കൊടുത്ത് ശശി തരൂർ. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വിളിച്ചു ചേർത്ത കോൺഗ്രസ് എം പി മാരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരം എംപി. പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സോണിയ ഗാന്ധി ഈ മാസം ഒന്നിന് വിളിച്ചു ചേർത്ത മീറ്റിംഗും തരൂർ ബഹിഷ്കരി ച്ചിരുന്നു.
തനിക്ക് യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് പാർട്ടി നേതൃത്വത്തെ മുൻകൂട്ടി തരൂർ അറിയിച്ചിരുന്നതായി എ എൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഛണ്ഡിഗഡിൽ നിന്നുള്ള കോൺഗ്രസ് എം പി മനീഷ് തിവാരിയും യോഗത്തിൽ പങ്കെടുക്കുന്നില്ല. നിലവിൽ കോൺഗ്രസിന് ലോക്സഭയിൽ 99 അംഗങ്ങളുണ്ട്. ഇവരുടെ ഓരോരുത്തരുടേയും പാർലമെൻ്ററി പെർഫോർമൻസ് എങ്ങനെയുണ്ട് എന്ന് വിലയിരുത്താനായിട്ടാണ് രാഹുൽ യോഗം വിളിച്ചു ചേർത്തതെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Also Read : കോണ്‍ഗ്രസിനെ ഗുണദോഷിച്ച് തരൂർ വീണ്ടും; രാജ്യതാൽപര്യം പ്രധാനം; ഇത്തവണ ട്രംപിനെയും കൂട്ടുപിടിച്ചു
തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ കുറിച്ച് അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ചർച്ചകളിൽ സർക്കാരിനെ എങ്ങനെ എല്ലാം പ്രതിരോധത്തിലാക്കാമെന്നതിൽ തന്ത്രങ്ങൾ മെനയാനുമാണ് യോഗം വിളിച്ചത്. വന്ദേമാതരം, എസ് ഐ ആർ ചർച്ചകളിൽ രാഹുൽ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ലോക്സഭയിൽ ഏറ്റുമുട്ടിയിരുന്നു. പ്രതിപക്ഷ മുന്നയിച്ച പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി പറയുന്നതിൽ സർക്കാർ വിമുഖത പ്രകടിപ്പിച്ചിരുന്നു.
ഭരണ പക്ഷവുമായി നേരിട്ട് ഏറ്റുമുട്ടുന്ന ശൈലിയാണ് രാഹുൽ ലോക് സഭയിൽ സ്വീകരിച്ചത്. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും രാഹുൽ ഗാന്ധി നേർക്കുനേർ വെല്ലുവിളിക്കുന്ന ആക്രമണ ശൈലിയാണ് ഇത്തവണ സ്വീകരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here