കടകംപള്ളിയും പോറ്റിയും എയർപോർട്ടിൽ; ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചിരിക്കുന്ന ചിത്രം പുറത്തുവിട്ട് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. വിമാനത്താവളത്തിൽ ഇരുവരും ഒരു പോലീസ് ഉദ്യോഗസ്ഥനൊപ്പം സംസാരിച്ചിരിക്കുന്ന ചിത്രമാണ് ഷിബു ബേബി ജോൺ തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ പങ്കുവെച്ചത്. മുൻപും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെ ഷിബു ബേബി ജോൺ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും കുറിപ്പും വലിയ ചർച്ചക്ക് വഴി തെളിച്ചിരിക്കുകയാണ്.

ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ ദുരൂഹത കാണുന്ന മുഖ്യമന്ത്രിക്ക്, ഈ ചിത്രത്തിൽ അത് തോന്നാത്തതെന്താണെന്ന ചോദ്യവും ഷിബു ബേബി ജോൺ ഉയർത്തി. ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ട സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന ആളാണ് ചിത്രത്തിലുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചിത്രത്തിൽ ഇവർക്കൊപ്പം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇരിക്കുന്നുണ്ട്. ഇത് വെറുമൊരു സെൽഫി എടുക്കലല്ലെന്നും, മൂവരും തമ്മിൽ ഗൗരവകരമായ സൗഹൃദ സംഭാഷണമാണ് നടക്കുന്നതെന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. ഈ ഉദ്യോഗസ്ഥൻ ആരാണെന്ന് വിശദീകരിക്കാൻ കടകംപള്ളിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോര് മുറുകുന്നതിനിടെയാണ് പുതിയ ചിത്രവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top