ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തത് 4 മണിക്കൂർ; പല ചോദ്യങ്ങൾക്കും മൗനം മാത്രം

നടി ശിൽപ ഷെട്ടിയും ഭർത്താവായ വ്യവസായി രാജ് കുന്ദ്രയും ഉൾപ്പെട്ട 60 കോടി തട്ടിപ്പ് കേസിലാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) മൊഴി രേഖപ്പെടുത്തിയത്. 4 മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടതായാണ് വിവരം. ശിൽപയുടെ വീട്ടിലെത്തിയാണ് സംഘം മൊഴിയെടുത്തത്. പല ചോദ്യങ്ങൾക്കും ശിൽപ മൗനം പാലിച്ചതായാണ് വിവരം.

Also Read :ശിൽപ ഷെട്ടിയെ ഉടൻ ചോദ്യം ചെയ്യും; അക്കൗണ്ടിലേക്ക് എത്തിയത് 15 കോടി

പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നടന്നതായി പറയപ്പെടുന്ന ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശിൽപ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇതിന്റെ നിരവധി രേഖകളും കൈമാറിയിട്ടുണ്ട്. അവയെല്ലാം പരിശോധിച്ചുവരികയാണ്. തട്ടിപ്പ് കേസിൽ ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ മൊഴി പൊലീസ് നേരത്തെ തന്നെ രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ പലതവണയാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. വീണ്ടും ചോദ്യം ചെയ്യാൻ അടുത്തയാഴ്ച വിളിപ്പിക്കുമെന്നാണ് വിവരം.

Also Read : ശിൽപ ഷെട്ടിക്കും ഭർത്താവിനും വിദേശയാത്രാ വിലക്ക്; നിലനിൽക്കുന്നത് ഗുരുതര കുറ്റകൃത്യമെന്ന് കോടതി

പരസ്യ കമ്പനിയുടെ പേരിൽ, ശിൽപയും രാജ് കുന്ദ്രയും ചേർന്ന് 60 കോടിയിലധികം തന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തെന്നാണ് വ്യവസായി ദീപക് കോത്താരി ആരോപിച്ചത്. 2015നും 2023നും ഇടയിൽ ബിസിനസ്സ് വിപുലീകരണത്തിന്റെ പേരിൽ നൽകിയ പണം സ്വന്തം ചിലവുകൾക്കായി ഉപയോഗിച്ചു എന്നാണ് ആരോപണം. പിന്നീട്, നടിമാരായ ബിപാഷ ബസുവിനും നേഹ ധൂപിയയ്ക്കും 60 കോടിയിൽ നിന്ന് ഒരു ഭാഗം ഫീസായി നൽകിയതായും പറയുന്നു.

കമ്പനിയുടെ അക്കൗണ്ടുകളിൽ നിന്ന് ശിൽപ ഷെട്ടി, ബിപാഷ ബസു, നേഹ ധൂപിയ എന്നിവരുൾപ്പെടെ നാല് നടിമാരുടെ അക്കൗണ്ടുകളിലേക്ക് ഫണ്ട് നേരിട്ട് കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ, ബാലാജി എന്റർടൈൻമെന്റിലേക്കും ഇടപാടുകൾ നടന്നതായാണ് വിവരം. എന്തായാലും അന്വേഷണം കടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top