ശിൽപ ഷെട്ടിയെ ഉടൻ ചോദ്യം ചെയ്യും; അക്കൗണ്ടിലേക്ക് എത്തിയത് 15 കോടി

നടി ശിൽപ ഷെട്ടിയും ഭർത്താവായ വ്യവസായി രാജ് കുന്ദ്രയും ഉൾപ്പെട്ട 60 കോടി തട്ടിപ്പ് കേസിലാണ് പുതിയ വെളിപ്പെടുത്തൽ. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അന്വേഷത്തിലാണ് കണ്ടെത്തൽ. ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രാജ് കുന്ദ്ര 60 കോടി രൂപയിൽ നിന്ന് ഏകദേശം 15 കോടി രൂപ കൈമാറിയെന്നാണ് കണ്ടെത്തിയത്. നടിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.

ശിൽപ ഷെട്ടി, രാജ് കുന്ദ്ര, നടൻ അക്ഷയ് കുമാർ എന്നിവർ ചേർന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി അധിഷ്ഠിത ഷോപ്പിംഗ് ചാനലാണ് ‘ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ്’. ഈ കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് കേസ്. 15 കോടി കൈമാറിയത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണ്.

ഇത്രയും വലിയൊരു തുക കമ്പനി ആവശ്യങ്ങൾക്കല്ല കൈമാറിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി ശിൽപ ഷെട്ടിയെ ഉടൻ ചോദ്യം ചെയ്യും. രാജ് കുന്ദ്രയെ കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. നേരത്തെ ഇദ്ദേഹത്തെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top