ശിൽപ ഷെട്ടിക്കും ഭർത്താവിനും വിദേശയാത്രാ വിലക്ക്; നിലനിൽക്കുന്നത് ഗുരുതര കുറ്റകൃത്യമെന്ന് കോടതി

നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. കുടുംബവുമൊത്ത് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് മൂന്ന് ദിവസത്തെ യാത്രയ്ക്ക് പോകാൻ അനുമതി ചോദിച്ചിരുന്നു. ഇതാണ് ബോംബെ കോടതി നിഷേധിച്ചത്. നിലനിക്കുന്നത് ഗുരുതര കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നേരത്തെ തന്നെ നടിക്കും ഭർത്താവിനുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതും ഹൈക്കോടതി ശരിവച്ചു.

കുന്ദ്ര എപ്പോഴും അന്വേഷണ ഏജൻസികളുമായി സഹകരിച്ചിട്ടുണ്ടെന്ന് ദമ്പതികളുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറിന്റെയും ജസ്റ്റിസ് ഗൗതം അൻഖാദിന്റെയും ബെഞ്ചിനോട് പറഞ്ഞു. എന്നാൽ അവർക്ക് ഒരു ആശ്വാസവും നൽകരുതെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷമാകും അടുത്ത വാദം കേൾക്കുക.

ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായിയായ ദീപക് കോത്താരിയിൽ നിന്ന് 60 കോടി തട്ടിയെടുത്തെന്നാണ് കേസ്. ഈ തുക ഇവർ സ്വന്തം ചെലവുകൾക്കായി ഉപയോഗിച്ചു എന്നാണ് വിവരം. ഇത് സംബന്ധിച്ചു രാജ് കുന്ദ്രയെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ചോദ്യം ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top