നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; നടനും അമ്മയ്ക്കും പരിക്ക്

നടന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സിപി ചോക്കോ വാഹനാപകടത്തില്‍ മരിച്ചു. സേലം – ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരിയ്ക്കടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഷൈനിന് പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നു അമ്മ, സഹോദരന്‍ എന്നുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുന്നില്‍ പോയ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
ഷൈനും കുടുംബവും കൂടാതെ മേക്കപ്പ്മാനും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് സൂചന ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞിട്ടുണ്ട്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവര്‍ പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈനിന്റെ ചികിത്സക്കായി ബെംഗളൂരുവില്‍ പോയി മടങ്ങുന്ന വഴിയാണ് അപകമുണ്ടായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here