കേരള തീരത്തേക്ക് ഒഴുകിയെത്തി കണ്ടെയ്‌നറുകള്‍; താമസക്കാരെ ഒഴിപ്പിക്കുന്നു; ആശങ്കയായി മുങ്ങിയ കപ്പൽ

സംസ്ഥാന തീരത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് അപകടത്തില്‍പ്പെട്ട് മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ അടിയുന്നു. എംഎസ്സി എല്‍സ മൂന്ന് ചരക്കു കപ്പലിലെ കണ്ടെയ്‌നറുകളാണ് തീരത്ത് അടിയുന്നത്. കൊല്ലം, ആലപ്പുഴ തീരങ്ങളിലേക്കാണ് കണ്ടെയ്‌നറുകള്‍ ഇടിച്ചു കയറിയിരിക്കുന്നത്.
കൊല്ലം നീണ്ടകര, കരുനാഗപ്പള്ളി ചെറിയഴീക്കൽ, ആലപ്പുഴ വലിയഴീക്കലുമാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞിട്ടുണ്ട്. ചെറിയഴീക്കലില്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുന്ന കണ്ടെയ്‌നര്‍ ഒഴിഞ്ഞനിലയിലാണ്. ഇതിന്റെ ഒരു ഭാഗം തകര്‍ന്ന നിലയിലാണ്. മറ്റ് കണ്ടെയ്‌നറുകളില്‍ പരിശോധന നടത്തുകയാണ്.
തീരത്ത് കണ്ടെയ്‌നര്‍ അടിഞ്ഞാല്‍ തൊടരുതെന്നും അപകടകരമായ സാധനങ്ങളാണ് ഇതിലുള്ളതെന്നും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞു കൊണ്ടിരിക്കുന്നത്. ഇതോടെ ഇവിടത്തെ താമസക്കാരെ മാറ്റി താമസിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ കണ്ടെയ്‌നറുകള്‍ അടിയുമെന്നാണ് കണക്കുകൂട്ടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here