SV Motors SV Motors

ജയിലിലല്ല, ദുബായിലുണ്ട്; നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്; പീഡനപരാതിയില്‍ എഫ്ബി കുറിപ്പുമായി ഷിയാസ് കരീം

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന പടന്ന സ്വദേശിനിയുടെ പരാതിയില്‍ കേസ് വന്നതിനു പിന്നാലെ പ്രതികരണവുമായി സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം. താൻ ജയിലിലല്ലെന്നും ദുബായിലാണെന്നുമാണ് എഫ്ബി കുറിപ്പില്‍ ഷിയാസ് കരീം വ്യക്തമാക്കുന്നത്.

എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിന് (34) എതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു.

‘‘കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്.’ – ഷിയാസ് കരീം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പരാമർശമുണ്ട്.

വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നൽകുകയും രണ്ടു വര്‍ഷത്തോളം വിവിധയിടങ്ങളില്‍ പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top