നവജാത ശിശുക്കളെ കൊലക്ക് കൊടുത്ത അനാസ്ഥ; ആശുപത്രിയിൽ വച്ച് കുട്ടികൾ മരിച്ചത് എലിയുടെ കടിയേറ്റ്

ആശുപത്രിയിൽ എലികളുടെ ആക്രമണത്തിനിരയായ രണ്ട് കുട്ടികൾ മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇൻഡോറിൽ നിന്നും പുറത്തുവരുന്നത്. മധ്യപ്രദേശിലെ തന്നെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിൽ ഒന്നായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് പിഞ്ചുകുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്ത അനാസ്ഥ ഉണ്ടായത്. എലികളുടെ കടിയേറ്റ മറ്റൊരു ശിശുവും ചൊവ്വാഴ്ച ഇവിടെ മരിച്ചിരുന്നു.
കഴിഞ്ഞയാഴ്‌ച ജനിച്ച കുഞ്ഞുങ്ങളെ ആശുപത്രിയിലെ എൻഐസിയുവിൽ വച്ചാണ് എലികൾ ആക്രമിച്ചത്. കുട്ടികളുടെ പുറത്ത് മുറിവുകൾ കണ്ട നഴ്സിംഗ് സംഘം ആശുപത്രി മാനേജ്മെന്റിനെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശിശുക്കളുടെ സമീപത്തുകൂടി എലികൾ ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
Also Read : നവജാത ശിശുക്കളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ… ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അതോടെ സംഭവം ദേശീയതലത്തിൽ ചർച്ചയായി. വിഷയം ഭരണപക്ഷത്തിനെതിരെ ആയുധമാക്കി മാറ്റുകയാണ് പ്രതിപക്ഷം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെയും, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിമർശിക്കുകയും കുട്ടികളുടെ മരണത്തെ കൊലപാതകം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഗുരുതരമായ വീഴ്ച്ചയും അശ്രദ്ധയും കണക്കിലെടുത്ത് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, കളക്ടർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here