ഇന്ത്യാക്കാരെ ഷൂട്ടിങ് മെഡലുകളിലേക്ക് നയിച്ച പരിശീലകന്‍; ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്ന കോട്ടയം ഉഴവൂരില്‍ വീട്ടില്‍ ഇന്നു രാവിലെ അന്ത്യം സംഭവിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു. 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. ഇന്ത്യയെ ഷൂട്ടിങ് മെഡല്‍ നേട്ടങ്ങളിലേക്ക് നയിച്ചതില്‍ പ്രധാനി അയിരുന്നു.

ഷൂട്ടിങ്ങില്‍ 5 തവണ സംസ്ഥാന ചാംപ്യനും 1976ല്‍ ദേശീയ ചാംപ്യനും ആയിരുന്നു. പിന്നീടാണ് പരിശീലകനായത്. 2004ല്‍ ആതന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളി നേടിയപ്പോഴും 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമണിഞ്ഞപ്പോഴും 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയകുമാര്‍ വെള്ളിയും ഗഗന്‍ നാരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസായിരുന്നു. 2001ലാണ് സണ്ണി തോമസിനെ ദ്രോണാചാര്യ ബഹുമതി നല്‍കി രാജ്യം ആദരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top