കടയിലെ മാലിന്യം റോഡിലെറിഞ്ഞു; അടുത്ത ദിവസം തിരികെ കിട്ടിയത് മാലിന്യക്കൂമ്പാരം; വീഡിയോ വൈറൽ..

അസമിലെ ടിൻസുകിയ പട്ടണത്തിലെ ഒരു കടയുടമയാണ് തന്റെ കടയിലെ മാലിന്യം റോഡിൽ തള്ളിയത്. പിറ്റേ ദിവസം മുനിസിപ്പൽ അധികാരികൾ കടയിലേക്ക് മാലിന്യക്കൂമ്പാരം തിരികെ എത്തിച്ചപ്പോഴാണ് ഇയാൾക്ക് പണി കിട്ടിയത്.
ഡെയ്‌ലി ബസാർ പ്രദേശത്ത് പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടയിലെ ഒരു ജീവനക്കാരനാണ് മാലിന്യം നേരിട്ട് റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഇത് ശ്രദ്ധയിൽ പെട്ട ടിൻസുകിയ മുനിസിപ്പൽ ബോർഡ് ജീവനക്കാർ ഇയാൾക്ക് പിഴ ചുമത്തിയില്ല. പകരം ചെയ്ത നടപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
അടുത്ത ദിവസം രാവിലെ, തൊഴിലാളികൾ ഒരു ബുൾഡോസറുമായി തിരിച്ചെത്തി അടച്ചിട്ട കടയുടെ മുന്നിൽ ഒരു മാലിന്യക്കൂമ്പാരം തീർത്തു. കൂടാതെ സ്വന്തം സ്ഥലം വൃത്തിയായി സൂക്ഷിക്കാനും ഉപദേശവും നൽകി. എന്തായാലും കടയുടമയ്ക്കു കിട്ടിയത് എട്ടിന്റെ പണിയാണ്. മുനിസിപ്പൽ അധികൃതരുടെ നടപടിയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമെന്റുകൾ വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here