‘കൂലി’ക്കെത്തിയ ശ്രുതി ഹാസനെ തടഞ്ഞ് സെക്യൂരിറ്റി; ‘കടത്തിവിടൂ അണ്ണാ, ഞാൻ നായികയാണ്’ …കേണുവീണ് താരം

ലോകേഷ് കനകരാജ് ചിത്രം കൂലി കാണാൻ എത്തിയ ശ്രുതി ഹാസൻ്റെ കാർ തിയേറ്റർ സെക്യൂരിറ്റി തടഞ്ഞതിന്റെ വീഡിയോ വൈറലാകുന്നു. സുഹൃത്തുക്കളോടൊപ്പം ചെന്നൈയിലെ തിയേറ്ററിൽ എത്തിയ നടിയുടെ കാർ സെക്യൂരിറ്റി ഗേറ്റിൽവെച്ച് തടയുകയായിരുന്നു.

സിനിമയിലെ നായിക തന്നെ സിനിമ കാണാൻ എത്തിയിരിക്കുന്ന വിവരം സെക്യൂരിറ്റി അറിഞ്ഞിരുന്നില്ല. പിന്നാലെ കാറിനുള്ളിൽ ഇരുന്ന് കൊണ്ട് ശ്രുതി ഹാസൻ സെക്യൂരിറ്റിക്ക് കൊടുത്ത രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

Also Read : ‘സൗബിൻ ചെന്നൈയിലേക്ക് താമസം മാറുന്നതാകും നല്ലതെന്ന് ലോകേഷ്’; ‘കൂലി’ റിലീസ് 14ന്; താരങ്ങളുടെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

‘ഞാന്‍ ഈ സിനിമയിലുണ്ട്. ദയവായി എന്നെ കടത്തിവിടൂ അണ്ണാ. ഞാന്‍ നായികയാണ് സര്‍’ ശ്രുതി സെക്യൂരിറ്റിയോട് പറഞ്ഞു. താരത്തിന്റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളേയും വീഡിയോയിൽ കാണാം. തുടർന്ന് സെക്യൂരിറ്റി അവരെ അകത്തേക്ക് കടത്തിവിടുകയായിരുന്നു. കൂലിയിൽ പ്രീതി എന്ന കഥാപാത്രമായാണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top