സെന്‍സര്‍ ചെയ്ത ചിത്രങ്ങളിലാണ് അഭിനയിച്ചത്; കേസ് വസ്തുതകള്‍ പരിശോധിക്കാതെ; ഹൈക്കോടതിയെ സമീപിച്ച് ശ്വേത മേനോന്‍

കോടതി നിര്‍ദേശപ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം തുടങ്ങി നടി ശ്വേത മേനോന്‍. സാമ്പത്തിക നേട്ടത്തിനായി അശ്ലീല സിനിമകളില്‍ അഭിനയിച്ചു എന്ന മാര്‍ട്ടിന്‍ മേനാച്ചേരി എന്നായാളുടെ പരാതിയിലാണ് എറണാകുളം സിജെഎം കോടതി കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്ന് ചൂണ്ടികാട്ടി ശ്വേത ഹൈക്കോടതിയെ സമീപിച്ചു.
തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ നിയമം അനുസരിച്ച് സെന്‍സര്‍ ചെയ്ത സിനിമകളിലാണ് അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം പുരസ്‌കാരങ്ങള്‍ നേടിയവയുമാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഹർജിഇന്ന് തന്നെ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ശ്വേത ആവശ്യപ്പെട്ടിട്ടുണ്ട്.
താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍ മത്സരിക്കുകയാണ്. ഓഗസ്റ്റ് 15ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി ഉത്തരവ് പ്രകാരം കേസ് വന്നിരിക്കുന്നത്. ഇതിനുപിന്നില്‍ അമ്മയിലെ തന്നെ ഒരു വിഭാമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here