തർക്കം തടഞ്ഞ എസ്ഐയെ തല്ലിക്കൊന്നു; മരണം വിരമിക്കാനിരിക്കെ

ഹരിയാനയിലാണ് എസ്ഐയെ ഒരുകൂട്ടം ആളുകൾ ചേർന്ന് തല്ലി കൊന്നത്.
വീടിന് പുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് കൊലപാതകം. ഹരിയാന പൊലീസ് സബ് ഇൻസ്പെക്ടറായ 57 വയസ്സുള്ള രമേഷ് കുമാറാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ധാനി ശ്യാം ലാൽ ഏരിയയിലാണ് എസ്ഐ താമസിക്കുന്നത്. വീടിന് പുറത്ത് ബഹളം കേട്ടതിനെ തുടർന്നാണ് രമേഷ് അതിൽ ഇടപെട്ടത്. സ്ഥലത്തു നിന്ന് പോയ അക്രമികൾ പിന്നീട് തിരിച്ചെത്തിയാണ് ഇഷ്ടികകളും വടികളുമുപയോഗിച്ച് രമേഷ് കുമാറിനെ മാരകമായി ആക്രമിച്ചത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ കേസെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാർ സാവൻ അറിയിച്ചു. പ്രതികൾ അതേ പ്രദേശത്ത് താമസിക്കുന്നവരാണ്. ഇവരുപയോഗിച്ച കാറും സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. എഡിജിപി ഓഫീസിൽ ജോലി ചെയ്തിരുന്ന രമേഷ് കുമാർ അടുത്ത ജനുവരിയിൽ സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. അദ്ദേഹത്തിന് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top