വിശ്രമ ദിവസം ജോലി ചെയ്തു; വീട്ടുജോലിക്കാരിക്ക് ലഭിച്ചത് 8.8 ലക്ഷം രൂപ പിഴ

സിംഗപ്പൂരിലെ ഒരു വീട്ടുജോലിക്കാരിക്ക് വിശ്രമ ദിവസം ജോലി ചെയ്തതിന് പിഴ കിട്ടിയത് 8.8 ലക്ഷം രൂപ. മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്തതിനാണ് പിഴ. വർക്ക് പാസ് ലംഘിച്ചതിനാണ് 53 കാരിയായ ഫിലിപ്പിനോ വീട്ടുജോലിക്കാരിയായ പിഡോ എർലിൻഡ ഒകാമ്പോയ്‌ക്കെതിരെ സിംഗപ്പൂർ കോടതി പിഴ ചുമത്തിയത്.
സിംഗപ്പൂർ സ്വദേശിയായ സോ ഒയി ബെക്കിന് വേണ്ടി വീട്ടുജോലിക്കാരി ത ന്റെ വിശ്രമ ദിവസങ്ങളിൽ ക്ലീനിംഗ് ജോലി നടത്തിയിരുന്നു.ഏജൻസിക്ക് ഇതിനെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്നായിരുന്നു അന്വേഷണം. ജോലിക്കാരിയെ നിയമിച്ചതിന് 64 കാരിയായ ബെക്കിന് 4.7 ലക്ഷം രൂപ പിഴയും ചുമത്തി. ബെക്ക് നിർദ്ദേശിച്ച മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടിയും ജോലി ചെയ്തിരുന്നു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചോ എന്നത് വ്യക്തമല്ല. ഒകാമ്പോയും ബെക്കും പിഴ മുഴുവൻ അടച്ചതയാണ് വിവരം
30 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള ഒകാമ്പോയ്ക്ക് വർക്ക് പാസ് ഉണ്ടായിരുന്നു. രണ്ട് വർഷത്തേക്ക് ബെക്കിനോടൊപ്പം ജോലി ചെയ്തിരുന്ന ഒകാമ്പോയ്ക്ക് ക്ലീനിങ്ങിനുള്ള പണവും ലഭിച്ചിരുന്നു. ഇടവേളകളിൽ മറ്റൊരു തൊഴിലുടമയ്ക്കു വേണ്ടിയും ജോലി ചെയ്തിരുന്നു. എന്നാൽ പാർട്ട് ടൈം ജോലിക്കുള്ള ഔദ്യോഗിക വർക്ക് പാസ് ഒകാമ്പോയ്ക്ക് ഉണ്ടായിരുന്നില്ല. ഇതാണ് പിഴക്ക് കാരണമായതും

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here