സ്ത്രീകള്‍ക്ക് മുന്നില്‍ മുണ്ട് പൊക്കി നഗ്നത കാണിച്ച് ബിഎല്‍ഒ; എസ്‌ഐആര്‍ പുരോഗമിക്കുമ്പോള്‍ കേരളം കാണുന്ന കാഴ്ചകള്‍

എസ്‌ഐആറിന്റെ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎല്‍ഒ. വീടുകളില്‍ ഫോം എത്തിക്കണമെന്ന നിര്‍ദേശം പാലിക്കാതെ ക്യാംപ് എന്ന പേരില്‍ പ്രായമായവരേയും സ്ത്രീകളേയും ക്യൂ നിര്‍ത്തി ഫോം വിതരണം ചെയ്തത് എതിര്‍ത്തതാണ് ബിഎല്‍ഒയെ പ്രകോപിതനാക്കിയത്. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് ഇങ്ങനെ നിലവിട്ട് പെരുമാറിയത്.

ഫോം വീട്ടില്‍ എത്തിക്കേണ്ടത് അല്ലേ എന്ന് നാട്ടുകാര്‍ ചോദിച്ചതോടെ ബിഎല്‍ഒ പ്രകോപിതനായി. വില്ലേജ് ഓഫീസറോട് പോയി പറയണം എന്ന് നാട്ടുകാരോട് ആക്രോശിച്ചു. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാരും തര്‍ക്കിച്ചു. ചിലർ വീഡിയോ എടുത്തതോടെ ബിഎല്‍ഒയും ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ചില ഇടപെട്ട് ബിഎല്‍ഒയെ ശാന്തനാക്കി സീറ്റില്‍ ഇരുത്തി.

വീഡിയോ ചിത്രീകരണം തുടര്‍ന്നതോടെയാണ് സ്ത്രീകള്‍ തൊട്ടടുത്ത് നില്‍ക്കെ മുണ്ട് ഉയര്‍ത്തി നഗ്നത കാണിച്ചു. എന്നാ ഇതു കൂടി എടുത്തോ എന്ന് ആക്രോശിച്ചായിരുന്നു ഈ നഗ്നതാ പ്രദര്‍ശനം. ഇതുകണ്ട് സ്ത്രീകള്‍ മുഖം മാറ്റുന്നത് അടക്കം ദൃശ്യങ്ങളിലുണ്ട്.

എസ്‌ഐആര്‍ ജോലിയുടെ ഭാഗമായി ബിഎല്‍ഒമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വൃത്തികെട്ട പെരുമാറ്റത്തെ ഒരു സമ്മര്‍ദം പറഞ്ഞും ന്യായീകരിക്കാന്‍ കഴിയില്ല. ബിഎല്‍എയുടെ മോശം പെരുമാറ്റം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ബിഎല്‍ഒക്ക് അടികൊടുക്കണം എന്ന അഭിപ്രായമാണ് ഉയരുന്നത്. നല്ല ശമ്പളം വാങ്ങി ജോലി ചെയ്യാതെ സുഖിക്കുന്നവര്‍ക്ക് ജോലി ചെയ്യുമ്പോഴുള്ള ചൊറിച്ചില്‍ എന്നാണ് പലരും അഭിപ്രായം പങ്കുവയ്ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top