സഹോദരിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; സഹോദരനെ കാണാനില്ല; ഫോണും ഓഫ്

കോഴിക്കോട് ചേവായൂരില്‍ വയോധികരായ സഹോദരിമാര്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജയ (71), പുഷ്പ (66) എന്നിവരാണ് മരിച്ചത്. മൂന്നു വര്‍ഷത്തോളമായി സഹോദരന്‍ പ്രമോദിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇയാളെ കാണാനില്ല,

സഹോദരിമാരുടെ മരണ വിവരം പ്രമോദാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. പുലര്‍ച്ചെയാണ് ബന്ധുക്കള്‍ക്ക് പ്രമോദിന്റെ വിളി എത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ വീട്ടിലേക്ക് എത്തി. വെള്ളതുണി പുതപ്പിച്ച് നിലയില്‍ അടുത്ത് അടുത്തുള്ള മുറികളിലാണ് മൃതദേഹം ഉണ്ടായിരുന്നത്. എന്നാല്‍ പ്രമോദ് അവിടെ ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ വിവരം പോലീസില്‍ അറിയിക്കുക ആയിരുന്നു.

ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. കാണാതായ സഹോദരനായുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ലൊക്കേഷന്‍ ഫറോക്ക് ഭാഗത്താണ് അവസാനം കാണിക്കുകന്നത്. എന്നാല്‍ ഇപ്പോള്‍ ഓഫായ നിലയിലാണ് ഫോണ്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top