രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനം തെറിക്കുമോ? സ്പീക്കർക്ക് റിപ്പോർട്ട് നൽകി എസ്ഐടി

ബലാത്സംഗക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം പ്രത്യേക എസ്.ഐ.ടി സംഘം സ്പീക്കറെ രേഖാമൂലം അറിയിച്ചു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രാഹുലിനെതിരെ അയോഗ്യതാ നടപടികൾ ആരംഭിച്ചേക്കുമെന്നാണ് സൂചന. എം.എൽ.എ സ്ഥാനം രാഹുൽ സ്വയം ഒഴിഞ്ഞില്ലെങ്കിൽ, സഭയിൽ നിന്ന് പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്. അംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി നൽകുന്ന ശുപാർശ നിയമസഭ അംഗീകരിച്ചാൽ പുറത്താക്കൽ നടപടികളിലേക്ക് കടക്കാം. എസ്.ഐ.ടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ നിയമോപദേശം തേടും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
Also Read : അഴിയെണ്ണാൻ മാങ്കൂട്ടത്തിൽ! മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യമില്ല; എംഎൽഎ 14 ദിവസത്തേക്ക് റിമാൻഡിൽ
നിലവിൽ മൂന്നാമത്തെ പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അതിനിടെ, പരാതിക്കാരിയായ യുവതിക്കെതിരെ രാഹുൽ അയച്ചുവെന്ന് പറയപ്പെടുന്ന ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നത് രാഹുലിന് തിരിച്ചടിയായിട്ടുണ്ട്. “എനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കും” എന്നതടക്കമുള്ള സന്ദേശങ്ങളാണ് പുറത്തുവന്നത്. നിലവിൽ മാവേലിക്കര ജയിലിൽ കഴിയുന്ന രാഹുലിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here