കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയെന്ന് ആർലേക്കർ; ആരോഗ്യവകുപ്പിന് പ്രശംസയും

ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്‌കരിച്ച് ഗവർണറുടെ അപ്രീതിക്ക് പാത്രമായ മന്ത്രി വി.ശിവൻകുട്ടി, ഇന്ന് വീണ്ടും ഗവർണറുമൊത്ത് വേദി പങ്കിടാനുള്ള പരിപാടി ഒഴിവാക്കി. ഫസ്‌റ്റ് എയ്‌ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടി അവസാന നിമിഷം വേണ്ടെന്നുവച്ചു.

മന്ത്രിസഭാ യോഗം കഴിയാത്തതിനാൽ പരിപാടിയിൽ പങ്കെടുക്കാനാകില്ല എന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ലിസ്റ്റിൽ ഗവർണ‌ർ പങ്കെടുക്കുന്ന ഈ പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല.

Also Read : ശിവൻകുട്ടിക്കെതിരെ ഭീക്ഷണിയുമായി കെ സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്; തീകൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കണ്ട

കേരള യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സംഘർഷങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ഗവർണർ പ്രതികരിച്ചില്ല. സർവകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഉള്ളിലെ പരിപാടിയിലും പലതും നടന്നല്ലോ എന്നായിരുന്നു മറുപടി.

സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് (പ്രഥമ ശുശ്രൂഷ) പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യവകുപ്പിനെ ഗവർണർ അഭിനന്ദിച്ചു. കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top