ശിവൻകുട്ടിക്കെതിരെ ഭീക്ഷണിയുമായി കെ സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്; തീകൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കണ്ട

ഭാരതാംബ വിവിവാദം കൊഴുക്കുന്നതിനിടെ ശിവൻകുട്ടിക്കെതിരെ ഭീക്ഷണിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്. “ശിവൻകുട്ടി പഴയ സിഐടിയു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്‌. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മന്ത്രിമാർക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. കോൺഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവർത്തനം ഞങ്ങളോട് വേണ്ട. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിർത്തുന്നതാണ് അവർക്കു നല്ലത്. വെറുതെ തീകൊള്ളി കൊണ്ട് തല ചൊറിയാൻ നിൽക്കണ്ട എന്നാണ് സുരേന്ദ്രൻ എഫ് ബിയിൽ കുറിച്ചത് .

ഔദ്യോഗിക ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘനം നടത്തിയതായി കേന്ദ്രത്തിനുള്ള പ്രതിമാസ റിപ്പോർട്ടിൽ ഗവർണർ അറിയിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് റിപ്പോർട്ടയയ്ക്കുക. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകാനുമിടയുണ്ട്. രാജ്ഭവനിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രംവച്ചതിൽ പ്രതിഷേധിച്ച് മന്ത്രി ഇറങ്ങിപ്പോയതിൽ സംസ്ഥാനത്ത ഉടനീളം നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി സങ്കർഷങ്ങൾ നടന്നിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ എസഎഫ്ഐ – എബിവിപി ഇന്നലെ സംഘര്ഷങ്ങള് നടക്കുകയും ഉണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top