ഐസിയുവിൽ ആറിഞ്ചോളം വെള്ളം; ഷോക്കേൽക്കാൻ സാധ്യതയുള്ള മെഡിക്കൽ ഉപകരണങ്ങൾ; 14 രോഗികളെ അടിയന്തരമായി മാറ്റി

രാജസ്ഥാനിലെ പ്രശസ്തമായ സവായ് മാൻ സിംഗ് (SMS) സർക്കാർ ആശുപത്രിയിൽ പൈപ്പ് പൊട്ടി വെള്ളം കയറിയതിനെത്തുടർന്ന് ഐസി യുവിൽ നിന്ന് രോഗികളെ അടിയന്തരമായി മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന 10 പേർ ഉൾപ്പെടെ ആകെ 14 രോഗികളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഐസി യു വാർഡിൽ ആറ് ഇഞ്ചോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായത്.

നിലവിൽ ഐസി യു സ്ഥിതി ചെയ്യുന്ന ഭാഗത്ത് മുൻപ് മുറികളും ശുചിമുറികളുമായിരുന്നു. വാർഡ് നിർമ്മാണ സമയത്ത് പഴയ പൈപ്പുകൾ അവിടെത്തന്നെ ഉണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ട് ഈ പൈപ്പുകൾ ദ്രവിച്ച് പൊട്ടിയതാണ് വെള്ളം ചോരാൻ കാരണമായത്. വാർഡിൽ നിറയെ മെഡിക്കൽ ഉപകരണങ്ങൾ ഉള്ളതിനാൽ ഷോക്കേൽക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് രോഗികളെ പെട്ടെന്ന് മാറ്റിയത്. നിലവിൽ പൈപ്പുകൾ നന്നാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം, ദിവസങ്ങൾക്ക് മുൻപ് മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആറ് പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. പോലീസിന്റെ ഔട്ട്‌പോസ്റ്റിൽ കുടിവെള്ള പൈപ്പിന് മുകളിലായി ശുചിമുറി നിർമ്മിച്ചതാണ് അവിടെ വിനയായത്. ശുചിമുറിയിലെ മലിനജലം കുടിവെള്ള പൈപ്പുമായി കലർന്നതിനെത്തുടർന്ന് ആളുകൾക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും പിടിപെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top