ഇന്ത്യ അലൈന്‍സിന്റെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി; ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പ്രശ്‌നം പരിഹരിക്കുമെന്ന് പരിഭാഷ; രാഷ്ട്രീയ വിമര്‍ശനം ആവിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രധാന രാഷ്ട്രീയ വിമര്‍ശനം പരിഭാഷകന്റെ പിഴിവില്‍ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാര്‍ട്ടി ഇന്ത്യ അലൈന്‍സിന്റെ നെടും തൂണാണ്. എന്നാല്‍ വിഴിഞ്ഞത്തെ വികസനവും തുറമുഖ പദ്ധതിയും പലരുടേയും ഉറക്കം കെടുത്തും എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിന്റെ മലയാളം പരിഭാഷ നടത്തിയ ആള്‍ പറഞ്ഞത് ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നാണ്. പരിഭാഷില്‍ പിഴവ് പറ്റിയെന്ന് പ്രധാനമന്ത്രിക്ക് തന്നെ മനസിലായി. ചിരിയോട് അദ്ദേഹം പ്രസംഗം നിര്‍ത്തി. വേദിയിലും സദസിലും ചിരി ഉയര്‍ന്നു. പ്രസംഗം തുടര്‍ന്ന പ്രധാനമന്ത്രി ഇതേപറ്റി ഒന്നും പറഞ്ഞതുമില്ല.
ഇപ്പോള്‍ പരിഭാഷകന്‍ ആരെന്ന് തിരയുകയാണ് സൈബര്‍ ലോകം. പള്ളിപ്പുറം ജയകുമാറാണ് മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകനാണ് പള്ളിപ്പുറം ജയകുമാർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here