SV Motors SV Motors

ചെറുകിട സിനിമകളെ പ്രോത്സാഹിപ്പിക്കണം, മാർക്കറ്റ് പിടിക്കാൻ പ്രേക്ഷകർ സഹായിക്കണം

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി ദ റിയൽ സ്റ്റോറി’ ഇന്നലെ തിയേറ്ററുകളിൽ എത്തി. ആദ്യദിവസം ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട 45 തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ ഒരുക്കിയ ചിത്രത്തിൽ ഭാവന, ഉർവശി, ഹണി റോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഞ്ചു സ്ത്രീകളുടെ കഥ പറഞ്ഞ ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


എന്നാൽ, വൻകിട ബജറ്റ് ചിത്രങ്ങളെപ്പോലെ പരസ്യങ്ങൾ കൊടുത്ത് ചിത്രത്തിന്റെ മാർക്കറ്റ് കൂട്ടാനോ പ്രമോഷൻ ചെയ്യാനോ ഉള്ള പണവും ത്രാണിയും ഇല്ലെന്ന് നടൻ ഇന്ദ്രൻസ് മാധ്യമങ്ങളോട് പറഞ്ഞു. ‘സിനിമ പൂർത്തിയാക്കുന്നതോ സിനിമ ചെയ്യുന്നതോ അല്ല ബുദ്ധിമുട്ട് അത് ആളുകളിലേക്കെത്തിക്കുന്നതാണ് പ്രയാസം’ എന്നും സംവിധായകൻ ശങ്കർ രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Logo
X
Top