‘ഈ വിഷയം ഇവിടെ അവസാനിക്കുന്നു’! ലക്ഷ്യം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു ട്രോഫികൾ നേടുക എന്നത്; സ്മൃതി മന്ദാന

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ അഭ്യൂഹങ്ങളിൽ താരം ആദ്യമായി പ്രതികരിച്ചു. സംഗീത സംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തൻ്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്തെത്തുന്നതെന്ന് സ്മൃതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. എങ്കിലും വിവാഹം റദ്ദാക്കിയ കാര്യം ഇപ്പോൾ വ്യക്തമാക്കേണ്ടതുണ്ട്. കൂടുതൽ ചർച്ചകൾ ഒഴിവാക്കനം. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു” എന്നും താരം കൂട്ടിച്ചേർത്തു. ഈ സമയത്ത് ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കേണ്ടത് അത്യാവശ്യമാണ്. മുന്നോട്ട് പോകാൻ ഇടം നൽകണമെന്നും സ്മൃതി അഭ്യർത്ഥിച്ചു.

തൻ്റെ ശ്രദ്ധ എപ്പോഴും രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ മാത്രമായിരിക്കും. ഇന്ത്യക്ക് വേണ്ടി കൂടുതൽ കാലം കളിക്കാനും ട്രോഫികൾ നേടാനുമാണ് ആഗ്രഹിക്കുന്നതെന്നും സ്മൃതി വ്യക്തമാക്കി. സ്മൃതിയുടെ പ്രതികരണത്തിന് പിന്നാലെ, പലാഷ് മുച്ചലും താൻ ബന്ധത്തിൽ നിന്ന് പിന്മാറി ജീവിതത്തിൽ മുന്നോട്ട് പോകുകയാണെന്ന് സ്ഥിരീകരിച്ചു. അടിസ്ഥാനരഹിതവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം നവംബർ 23ന് വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ, ചടങ്ങുകൾ നിർത്തിവെച്ചതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top