ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മുടങ്ങിയോ? വരന്റെ അശ്ലീല ചാറ്റുകള്‍ പുറത്തുവന്നതോടെ ചര്‍ച്ചകള്‍ സജീവം; ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്തു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സൂപ്പര്‍ താരം സ്മൃതി മന്ദാനയുടെ വിവാഹം സംബന്ധിച്ച് ചര്‍ച്ചകള്‍ പലവിധം. വിവാഹം നടക്കേണ്ട ദിവസം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാഹം മാറ്റിവയ്ക്കുന്നതായി കുടുംബം അറിയിച്ചത്. പിന്നാലെ പ്രതിശ്രുത വരനായ സംഗീത സംവിധായകന്‍ പലാശ് മുഛലും അണുബാധയ്ക്ക് ചികിത്സ തേടിയിരുന്നു.
അതിനു ശേഷമാണ് കാര്യങ്ങളില്‍ വലിയ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും പൊടുന്നനെ നീക്കം ചെയ്തു. സ്മൃതി മാത്രമല്ല ഇന്ത്യന്‍ ടീമിലെ സഹകളിക്കാരായ ജെമീമ റോഡ്രിഗസ് അടക്കമുള്ളവരും ചിത്രങ്ങളും ആഘോഷങ്ങളുടെ വീഡിയോയും എല്ലാം ഡിലീറ്റ് ചെയ്തു. 2019-ല്‍ പ്രണയത്തിലായ ഇരുവരും 2024-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്. വനിതാ ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വച്ച് പലാഷ്, സ്മൃതിയെ പ്രൊപ്പോസ് ചെയ്തിരുന്നു. പിന്നാലെ വിവാഹ തീയതിയും പ്രഖ്യാപിച്ചു.
ALSO READ : ലോകകപ്പ് നേടിയ മൈതാനത്ത് സ്മൃതി മന്ദാനയ്ക്ക് പ്രൊപ്പോസൽ… വീഡിയോ വൈറൽ
ഇതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മേരി ഡി’കോസ്റ്റ എന്ന യുവതി പലാശ് മുഛലിന്റെ ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചത്. പിന്നാലെ ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ വൈറലാണ്. പ്രൈവറ്റ് ഫാമുകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും യുവതിയെ ക്ഷണിക്കുന്ന ചാറ്റുകളണ് പുറത്തുവന്നത്. മേരി ഡി’കോസ്റ്റ ഒരു ഡാന്‍സ് കോറിയോഗ്രാഫറാണ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പലാശിന്റെ വഴിവിട്ട ബന്ധങ്ങള്‍ അറിഞ്ഞ് വിവാഹ ദിവസം രാവിലെ സ്മൃതി പിന്‍മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചികിത്സകള്‍ക്ക് ശേഷം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here