കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കാൻ ശ്രമം; തിരിച്ചു കൊത്തി പാമ്പ്

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കും എന്നൊക്കെ കേട്ടിട്ടുണ്ട്, എന്നാൽ അത് നടപ്പാക്കാൻ ശ്രമിച്ചിരിക്കുകയാണ് ബീഹാറിലെ സീതാമർഹി ജില്ലയിലെ ആളുകൾ. പാമ്പുകടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാതെ ഗ്രാമവാസികൾ ചെയ്തത് കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്ന അന്ധവിശ്വാസമാണ്.

പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പ്രഥമ ശുശ്രൂഷയായ ആന്റിവെനം നൽകുക എന്നതാണ്. എന്നാൽ ഇവിടെ അത് സംഭവിച്ചില്ല. പകരം പാമ്പുകടിയേറ്റ് നിലത്തു കിടന്ന സ്ത്രീയുടെ അടുത്തേക്ക് യുവാവ് വടിയുമായി പാമ്പിനെ കൊണ്ടുവന്നു. തുടർന്ന് വിഷം തിരികെ എടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പാമ്പ് ആ സ്ത്രീയെ തുടരെ കടിക്കുകയാണ് ചെയ്തത്. നിലവിൽ സ്ത്രീയുടെ അവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഈ വീഡിയോയ്ക്ക് പിന്നാലെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ നടപ്പിലാക്കുന്നവർക്ക് കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകണം. അല്ലാത്തപക്ഷം നിരവധി ജീവനുകൾ നഷ്ടമാകുമെന്ന് ആളുകൾ പ്രതികരിച്ചു. സമാനമായ ഒരു സംഭവം മധ്യപ്രദേശിലും നടന്നിരുന്നു. അന്ന് പാമ്പുകടിയേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാതെ വീഡിയോ കോൾ വഴി മന്ത്രവാദിയെ വിളിച്ച് നിർദേശങ്ങൾ സ്വീകരിക്കുകയാണ് നാട്ടുകാർ ചെയ്തത്. മന്ത്രവാദി പറഞ്ഞു കൊടുത്ത മന്ത്രങ്ങളാണ് അവർ ചൊല്ലിയത്. എന്നാൽ രോഗാവസ്ഥ കൂടിയതിനെത്തുടർന്ന് ബന്ധുക്കൾ പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top