സെക്രട്ടേറിയറ്റിൽ പാമ്പ്; ഫയൽറാക്കുകൾ പാമ്പുകളുടെ താവളം

സെക്രട്ടേറിയേറ്റ് പരിസരത്തു നിന്നും പാമ്പുകളെ പിടികൂടുന്ന സംഭവം പതിവാണ്. ഇന്ന് രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാഗത്താണ് പാമ്പിനെ കണ്ടത്. പാമ്പുപിടിത്തക്കാരെ എത്തിച്ച് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തി. തുടർന്ന് അരമണിക്കൂറിലധികം പാടുപെട്ടാണ് പിടികൂടിയത്.

ചേരപ്പാമ്പിനെയാണ് കണ്ടെത്തിയത് എന്നാണ് സൂചന. ഫയൽറാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പ് ഉണ്ടായിരുന്നത്. സെക്രട്ടേറിയറ്റിൽ ഇതേഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുൻപ് പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടേറിയേറ്റ് പരിസരത്ത് നിന്നും പാമ്പുകളെ പിടികൂടുന്നത് പുതിയ സംഭവമല്ല.

Also Read : ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു; നേഹ നിരീക്ഷണത്തില്‍

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് പരിസരത്തും പാമ്പുകളെ കണ്ടെത്തിയിരുന്നു. ചുരുട്ട ഇനത്തിലുള്ളതായിരുന്നു അത്. തിരച്ചിലിനിടയിൽ പാമ്പ് ചത്തു. പെട്ടി മറിഞ്ഞുവീണാണ്‌ പാമ്പ് ചത്തതെന്നും, അതല്ല തല്ലിക്കൊന്നതാണെന്നും പറയുന്നുണ്ട്.

പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്‌റ്റൻ്റ് എൻജിനീയറുടെ ഓഫിസിൽ നിന്നും കഴിഞ്ഞ് വർഷമാണ് പാമ്പിനെ പിടികൂടിയത്.

ജല വിഭവ വകുപ്പ് ഓഫിസിന് സമീപം പാമ്പിനെ കണ്ടിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top