അയ്യപ്പ സംഗമത്തിന് വന്നില്ലെങ്കിലും കുഴപ്പമില്ല; കോൺഗ്രസ്‌ ലീഗിന് മുന്നിൽ കുഞ്ഞിരാമൻമാർ; ആരോപങ്ങളുമായി വെള്ളാപ്പള്ളി

ആഗോള അയ്യപ്പ സംഗമത്തിൽ കോൺഗ്രസ്സുകാർ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ബോർഡ് നടത്തുന്ന പരുപാടിയിൽ സഹകരിക്കണോ എന്ന കാര്യത്തിൽ യുഡിഎഫ് ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് വെള്ളാപ്പള്ളി പ്രകോപനപരമായ നിലപാടുകളവുമായി രംഗത്തിയത്. മുസ്ലിം ലീഗിന് മുന്നിൽ കുഞ്ഞിരാമൻമാരായി കോൺഗ്രസ്‌ അധഃപതിച്ചു.

Also Read : ശബരിമല യുവതീ പ്രവേശത്തിൽ പ്രതിഷേധിച്ച കാൽലക്ഷം പേർ കോടതി കയറിയിറങ്ങുന്നു; ആഗോള സംഗമത്തിന് പെരുമ്പറ മുഴക്കുമ്പോഴും തിരിഞ്ഞുനോക്കാൻ ആരുമില്ലാതെ

എൽഡിഎഫ് കൊണ്ട് വന്നു എന്ന് കരുതി എതിർക്കേണ്ടതില്ല. പറഞ്ഞത് ശരി ആണെങ്കിൽ അംഗീകരിക്കണം. യുഡിഎഫ് ആലോചിച്ചില്ലെങ്കിലും ഒരു പുല്ലും സംഭവിക്കില്ല. സ്ത്രീ പ്രവേശനം കഴിഞ്ഞ അധ്യായം എന്ന് എംവി ഗോവിന്ദൻ തന്നെ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്നാണ് ആ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Alsob Read : ആഗോള അയ്യപ്പ സംഗമം; പിന്തുണ ഉപാധികളോടെ; ആചാര ലംഘനം പാടില്ലെന്ന് എൻ എസ് എസ്

ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വിഡി സതീശനെ നേരിട്ടെത്തി പരിപാടിക്ക് ക്ഷണിച്ചേക്കുമെന്നിരിക്കെ ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് വരേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗും കേരള കോൺഗ്രസും ചേർന്നതല്ലേ യു ഡി എഫ് എന്നും അവര്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി നടേശൻപറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top