വെള്ളാപ്പള്ളി പിണറായി സര്‍ക്കാരിനൊപ്പം തന്നെ; ശബരിമലയെ വിവാദ ഭൂമി ആക്കരുത്; ബിജെപിയുടെ ബദല്‍ സംഗമം വിവേകമില്ലായ്മ

ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ്ണപിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നേരിട്ടെത്തി സംഗമത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളി പിന്തുണ ആവര്‍ത്തിച്ചത്. ശബരിമലയെ വിവാദ ഭൂമിയാക്കാന്‍ ശ്രമിക്കരുത്. അത് ഗുണം ചെയ്യുന്ന കാര്യമല്ല. ഭക്തരും ജനങ്ങളും അത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശബരിമലയില്‍ നല്ല രീതിയിലാണ് സര്‍ക്കാരും ബോര്‍ഡും പ്രവര്‍ത്തിക്കുന്നത്. അയ്യപ്പന്‍മാരുടെ കാലില്‍ ഒരു മുള്ളുപോലും കൊള്ളുന്നില്ല. അത്ര നല്ല രീതിയിലാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വരാന്‍ കഴിയുന്ന ക്ഷേത്രമാണ്. അത് വികസിക്കണം. അത് രാജ്യത്തിന്റെ ആവശ്യമാണ്. അതിനിടെ കക്ഷി രാഷ്ട്രീയം പറഞ്ഞും സ്ത്രീ പ്രവേശനം പറഞ്ഞും സമയം കളയരുത്. ഇത്തരത്തില്‍ തിരിഞ്ഞു കുത്തിയാല്‍
സ്വയം കുത്ത് അനുഭവിക്കും. ഭക്തര്‍ ഇക്കൂട്ടരെ വിടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നാമജപ ഘോഷയാത്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം. എന്‍ഡിപി ഈ നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് മഉഖ്യമന്ത്രിയോടെ പറയും. എന്നാല്‍ സ്ത്രീപ്രവേശനം പറഞ്ഞ് ഇനിയും നടക്കരുത്. അടഞ്ഞ അധ്യായം എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞതില്‍ എല്ലാമുണ്ട്. അത് കണക്കിലെടുക്കണം. സത്രീപ്രവേശനത്തിലെ എതിര്‍പ്പ് ഉളളപ്പോഴാണ് തുടര്‍ ഭരണം ഉണ്ടായത്. അത് മനസിലാക്കി പ്രവര്‍ത്തിക്കണം എന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ALSO READ : ശബരിമലയിൽ ബിന്ദു അമ്മിണിക്ക് സംരക്ഷണം കൊടുത്തയാളാണ് പിണറായി; ആരോപണവുമായി കുമ്മനം
ബിജെപിയുടെ ബദല്‍ സംഗമം എന്ന നിലപാട് ശരിയല്ല. വീക്ഷണവും വിവേകവുമില്ലാത്ത പ്രഖ്യാപനമാണിത്. അവര്‍ എതിര്‍ക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കാനില്ല. മഴവെള്ളച്ചാട്ടത്തിന് എതിരെ മഴമറയുമായി നടക്കരുത്. ജനങ്ങളും വിശ്വാസികളും അയ്യപ്പ സംഗമത്തെ സ്വീകരിച്ചു കഴിഞ്ഞു. ഇനിയും അവഗണിക്കുന്നത് ശബരിമലയേയും അയ്യപ്പനേയും മാത്രമല്ല കേരളത്തോടുള്ള അവഗണന കൂടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here