CPMനെ അയ്യപ്പൻ കാക്കുമോ? NSSന് പിന്നാലെ സർക്കാരിന് പിന്തുണ അറിയിച്ച് SNDPയും

ദേവസ്വം ബോർഡിനെ മുൻനിർത്തി സർക്കാർ നടപ്പിലാക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ അറിയിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉപാധികളോടുള്ള പിന്തുണ അറിയിച്ചപ്പോൾ എസ്എൻഡിപി ജനറൽ സെക്രട്ടറി ഉപാധികൾ ഏതുമില്ലാതെയാണ് സർക്കാരിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്.
അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടുനിൽക്കുന്നതു ശരിയല്ലെന്നും പ്രവർത്തനങ്ങളെ പിന്തുണക്കുകയാണു വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുൻപ് എന്തുചെയ്‌തു ചെയ്‌തില്ല എന്നതിലല്ല ഇപ്പോഴെന്തു ചെയ്യുന്നുവെന്നതിലാണു പ്രസക്തി. ശരിയുടെ പക്ഷത്താണു നിൽക്കേണ്ടത്. ശബരിമലയുടെ പേരും പ്രശസ്തിയും ലോകമാകെയെത്തിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റംവരുത്തില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
Also Read : ആഗോള അയ്യപ്പ സംഗമം; പിന്തുണ ഉപാധികളോടെ; ആചാര ലംഘനം പാടില്ലെന്ന് എൻ എസ് എസ്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ നിന്നും അകന്നുനിന്ന ഹിന്ദുവോട്ടുകൾ തിരികെ എത്തിക്കാൻ ആഗോള അയ്യപ്പ സംഗമത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ബിജെപി പരിപാടിക്ക് എതിരാണെങ്കിലും ഹിന്ദുമതത്തിലെ പ്രധാന സാമുദായിക സംഘടനകൾ സിപിഎമ്മിന് നൽകുന്ന പിന്തുണ പരിപാടിയുടെ പ്രസക്തി വർദ്ധിപ്പിക്കുകയാണ്. എസ്എൻഡിപിയുടെ രാഷ്ട്രീയ സംഘടനയായ ബിഡിജെഎസ് വഴി ബിജെപിയിലേക്ക് പോയ വോട്ടുകൾ കൂടി തിരികെ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം ക്യാമ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here